തിരുവനന്തപുരം : വിഴിഞ്ഞം പോർട്ട് മെയ് മാസത്തിൽ തുറക്കും. വിദദ്ധ സമിതി റിപ്പോർട്ട് മൂന്ന് മാസത്തിനകം യാഥാര്‍ത്ഥ്യമാക്കും. വിഴിഞ്ഞത് വൻ പ്രതീക്ഷയാണ് ഉള്ളത്.ഭാവി കേരളത്തിന്റെ വികസന കവാടമാണ് വിഴിഞ്ഞമെന്ന് ധനമന്ത്രി പറഞ്ഞു. വിഴിഞ്ഞം നാവായിക്കുളം റിങ് റോഡ് സമയ ബന്ധിതം ആയി പൂർത്തിയാക്കും. 1970 ൽ ചൈനയിൽ സ്വീകരിച്ച ഡവലപ്മെന്റ് മാതൃക കേരളത്തിന് സ്വീകരിക്കാവുന്നതാണ്.
വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ കുറഞ്ഞത് രണ്ട് പതിറ്റാണ്ടിന്റെയെങ്കിലും കാലതാമസമുണ്ടായി. ഇനി സമയ നഷ്ടം സംഭവിക്കരുതെന്ന ദൃഡനിശ്ചയത്തോടെയാണ് സര്‍ക്കാര്‍ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളോടൊപ്പം റോഡ് ഉള്‍പ്പെടെയുള്ള അനുബന്ധ പശ്ചാത്തല സൗകര്യങ്ങളുടെ വികസനവും ഇവിടെ പുരോഗമിക്കുകയാണ്. അസാധാരണമായ വേഗത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.