കൊച്ചി : അച്ചടിയിൽ മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കാതെ അനുബന്ധ മേഖലകളിലേക്ക് കൂടി ശ്രദ്ധയൂന്നണമെന്ന് വിഴിഞ്ഞം തുറമുഖ എംഡി ദിവ്യ എസ് അയ്യർ. കേരള മാസ്റ്റർ പ്രിന്റേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച പ്രിന്റ് ആൻഡ് ബിയോണ്ട് സെമിനാർ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. എറണാകുളം ഹോളിഡേ ഇൻ ഹോട്ടലിൽ നടന്ന സെമിനാറിൽ 200 ഓളം പ്രതിനിധികളാണ് പങ്കെടുത്തത്.
എക്കാലത്തും പ്രാധാന്യമുള്ള ഒരു വ്യവസായമാണ് അച്ചടി. എന്നാൽ, ഒരു ബിസിനസ്സ് ഉദ്യമമെന്ന നിലയിൽ അച്ചടിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഒരാളുടെ വ്യവസായ പരമായ വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള പ്രാപ്തിയെ പരിമിതപ്പെടുത്തും. അഭിവൃദ്ധി പ്രാപിക്കുന്ന ഇ-കൊമേഴ്സ് മേഖലയുടെ വിതരണ ശൃംഖലയിൽ പാക്കേജിംഗിനു നിർണായക സ്ഥാനമാണ്
ഉള്ളത്. പാക്കേജിങ് വ്യവസായത്തിലെ വൈവിധ്യം അച്ചടിയിൽ അധിഷ്ടിതമാണ്. നൂതനമായ പാക്കേജിങ്ങുകൾ നൽകുന്നതിൽഅച്ചടിയുടെ ഉപമേഖലയായ ഡിസൈനിങ് അടക്കമുള്ളവക്ക് വലിയ സ്ഥാനവുമുണ്ട്. ഈ സാധ്യതകൾ എല്ലാം കണ്ടുവേണംഅച്ചടി വ്യവസായത്തെ കൂടുതൽ അപ്ഡേറ്റഡ് ആക്കാം-ദിവ്യ എസ് അയ്യർ പറഞ്ഞു.
ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായതുംപരിസ്ഥിതി സൗഹൃദവുമായ വസ്തുക്കൾ ഉൽപ്പാദിപ്പിക്കുന്നതിൽ കൂടുതൽ ഉത്തരവാദിത്തം ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അവർ ഓർമിപ്പിച്ചു. 2024-ൽ തിരുവനന്തപുരത്ത് തുറമുഖം ഉദ്ഘാടനം ചെയ്യുമ്പോൾ അതിനു അനുബന്ധമായി ഹരിത ഷിപ്പിംഗ് തുറമുഖ മേഖലയുണ്ടാകും. തുറമുഖത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതരത്തിൽ ഒരു പാക്കേജിംഗ് ഹബ്
സ്ഥാപിക്കാനും കേരള മാസ്റ്റർ പ്രിന്റേഴ്സ് അസോസിയേഷനോട് ദിവ്യ എസ് അയ്യർ ഐ.എ.എസ് ആവശ്യപ്പെട്ടു.