അഹമ്മദാബാദ്: ടീമിന്റെ യാത്ര അത്ര സുഖകരമായ നിലയിലല്ലെങ്കിലും ഈ ഐപിഎല്‍ സീസണിലും വിരാട് കോഹ്ലിക്ക് മാറ്റമില്ല. താരം ബാറ്റിങില്‍ മിന്നും ഫോമിലാണ്. ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ പോരാട്ടത്തില്‍ അര്‍ധ സെഞ്ച്വറി നേടിയതോടെ താരം ഈ സീസണില്‍ 500 റണ്‍സ് തികച്ച് ഓറഞ്ച് ക്യാപ് പോരില്‍ താരം മുന്നേറുന്നു.
44 പന്തില്‍ 70 റണ്‍സെടുത്തതോടെ ഈ സീസണിലെ താരത്തിന്റെ റണ്‍ നേട്ടം 500 റണ്‍സെടുത്തു. ഇത് ഏഴാം തവണയാണ് ഐപിഎല്ലില്‍ കോഹ്ലി 500, പ്ലസ് സ്കോറുകള്‍ നേടുന്നത്. ഈ നേട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരം ഡേവിഡ് വാര്‍ണര്‍ക്കൊപ്പം എത്തി. ഇത്തവണ ഒരു സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും താരം നേടി.2011ല്‍ കോഹ്ലി 557 റണ്‍സ് നേടിയിരുന്നു. അന്ന് രണ്ടാം സ്ഥാനത്തായിരുന്നു ഓറഞ്ച് ക്യാപ് പട്ടികയില്‍. 2013ല്‍ 634 റണ്‍സെടുത്തിരുന്നു. സീസണില്‍ താരം മൂന്നാം സ്ഥാനത്തായിരുന്നു.
2016ലാണ് താരം ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. 16 കളിയില്‍ നിന്നു ആ സീസണില്‍ കോഹ്ലി 973 റണ്‍സ് സ്വന്തമാക്കി. 2018ല്‍ ടീം മികവില്ലാതെ നിന്നപ്പോഴും കോഹ്ലി തിളങ്ങി. ആ സീസണില്‍ താരം 530 റണ്‍സെടുത്തു തലപ്പത്തു നിന്നു. കഴിഞ്ഞ സീസണിലും കോഹ്ലി തിളങ്ങി. കഴിഞ്ഞ തവണ 639 റണ്‍സെടുത്തു. രണ്ട് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയും കഴിഞ്ഞ തവണ അടിച്ചെടുത്തു. 247 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നു 7763 റണ്‍സാണ് കോഹ്ലി നേടിയത്. ടൂര്‍ണമെന്റ് ചരിത്രത്തിലെ ഏറ്റവും വലിയ റണ്‍ വേട്ടക്കാരനും മുന്‍ ആര്‍സിബി നായകന് തന്നെ. എട്ട് സെഞ്ച്വറികളും 54 അര്‍ധ സെഞ്ച്വറികളും താരം ഐപിഎല്ലില്‍ അടിച്ചു.