ലണ്ടന്‍ : ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഒന്നാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യ തകരുന്നു. 76 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യക്ക് നാല് വിക്കറ്റുകള്‍ നഷ്ടം. തുടക്കത്തില്‍ തന്നെ തിരിച്ചടി. ചായക്ക് പിരിയുമ്പോള്‍ ഇന്ത്യക്ക് ഓപ്പണര്‍മാരെ നഷ്ടമായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (15), ശുഭ്മാന്‍ ഗില്‍ (13) എന്നിവരാണ് പുറത്തായത്. പിന്നീട് ക്രീസിലെത്തിയ ചേതേശ്വര്‍ പൂജാര (14), വിരാട് കോഹ്ലി (14) എന്നിവരും നിരാശപ്പെടുത്തി. ഇരുവരും മികവോടെ ബാറ്റ് വീശിയെങ്കിലും അധികം നീണ്ടില്ല. അജിന്‍ക്യ രഹാനെ 13 റണ്‍സുമായും 4 റണ്ണുമായി ജഡേജയും ക്രീസില്‍. പാറ്റ് കമ്മിന്‍സും സ്കോട്ട് ബോളണ്ടും മിച്ചല്‍ സ്റ്റാര്‍ക്കും കാമറോണ്‍ ഗ്രീനും നാല് വിക്കറ്റുകള്‍ പങ്കിട്ടു. ആറ് വിക്കറ്റുകള്‍ ശേഷിക്കേ ഇന്ത്യക്ക് ഓസീസ് സ്കോറിനൊപ്പമെത്താന്‍ 393 റണ്‍സ് കൂടി വേണം. ഒന്നാം ഇന്നിങ്സില്‍ ഓസ്ട്രേലിയ 469 റണ്‍സിന് പുറത്തായിരുന്നു.