തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് പനി മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ ഒരാൾ എലിപ്പനി മൂലമാണ് മരിച്ചത്. വ്യാഴാഴ്ച 10830 പേർ പനി ബാധിച്ച് ചികിത്സ തേടി. മലപ്പുറത്താണ് ഏറ്റവും കൂടുതൽ പനി ബാധിതർ.
സംസ്ഥാനത്ത് 72 പേർക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു. തിരുവനന്തപുരത്താണ് ഡങ്കിപ്പനി കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 24 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പിന്റെ ഉന്നത തലയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.