മലപ്പുറം : കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയില്‍. തിരുവാലി വില്ലേജ് അസിസ്റ്റന്റ് ആണ് വിജിലന്‍സിന്റെ പിടിയിലായത്. പട്ടയത്തിലെ തെറ്റ് തിരുത്താന്‍ ഏഴര ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടെന്നാണ് പരാതി.
ഒരു ഏക്കറിലേറെ വരുന്ന ഭൂമിയുടെ പട്ടയത്തിലെ തെറ്റ് തിരുത്താന്‍ വേണ്ടിയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഏഴരലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു എന്നാണ് പരാതി. ഇതിന്റെ ആദ്യ ഗഡുവായി രണ്ടു ലക്ഷം രൂപയാണ് ആദ്യം ചോദിച്ചത്. ഈസമയത്ത് പരാതിക്കാരന് കൈക്കൂലി ആവശ്യപ്പെട്ട കാര്യം വിജിലന്‍സിനെ അറിയിക്കുകയായിരുന്നു.
ഇതിനെ തുടര്‍ന്ന് വിജിലന്‍സ് പരാതിക്കാരന് കൈമാറിയ 50,000 രൂപ വില്ലേജ് അസിസ്റ്റന്റിന് കൈമാറുമ്പോഴാണ് കൈയോടെ പൊക്കിയത്. വില്ലേജ് ഓഫീസിന് പുറത്തുവെച്ച് തുക കൈമാറുമ്പോഴാണ് വില്ലേജ് അസിസ്റ്റന്റ് പിടിയിലായത്.