ചെന്നൈ: തമിഴ് നടൻ വിജയ് സിനിമയിൽ നിന്ന് ഇടവേള എടുക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിന് ശേഷം സിനിമയിൽ നിന്നും താരം ഇടവേള എടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.
2024 ദീപാവലി റിലീസ് ആയാണ് വെങ്കട്ട് പ്രഭു-വിജയ് ചിത്രം പുറത്തിറങ്ങുക. ഇതിന് ശേഷം തൽകാലത്തേക്ക് താരം സിനിമയിലുണ്ടായിരിക്കില്ലെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2026 ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയ് സിനിമയിൽ നിന്നും ഇടവേളയെടുക്കുന്നതെന്നും തമിഴ് മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.
2026ലെ നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നുള്ള അഭ്യൂഹങ്ങളും ശക്തമാണ്. അതേസമയം പുതിയ വാർത്തകളോട് താരം ഇതുവരെയും പ്രതികരിച്ചിട്ടില്ല.