ലിയോ സിനിമയുടെ ആദ്യ ഷോ അവസാനിക്കുമ്പോൾ മികച്ച പ്രതികരണമാണ് കേരളത്തിലെ എല്ലാ തിയേറ്ററുകളിൽ നിന്നും പുറത്തു വരുന്നത്. പതിവ് വിജയ് ചിത്രങ്ങളെക്കാളും ഒരുപടി മുന്നിലാണ് ലോകേഷിന്റെ ലിയോ എന്നും, ഇതുവരേക്കും ഇങ്ങനെ ഒരു വിജയ് അണ്ണനെ തങ്ങൾ കണ്ടിട്ടില്ലെന്നുമാണ് ആരാധകർ പറയുന്നത്. ഇന്റർവെൽ പഞ്ച് വേറെ ലെവലാണെന്നും, ഏറ്റവും മികച്ച ഒരു വിജയ് ചിത്രം തന്നെയാണ് ലിയോ എന്നുമാണ് പ്രതികരണങ്ങൾ പുറത്തു വരുന്നത്. കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം സ്ക്രീനുകളിൽ പ്രദർശിപ്പിക്കുന്ന ചിത്രമാണ് ലിയോ. 655 സ്ക്രീനുകളിലാണ് ചിത്രത്തിന്റെ പ്രദർശനം.കേരളം കണ്ട ഏറ്റവും വലിയ സിനിമാ റിലീസാണ് ഇതെന്നാണ് റിപ്പോർട്ട്. അതേസമയം ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി തനിക്കൊപ്പം നിന്ന എല്ലാവര്ക്കും നന്ദി പറഞ്ഞുകൊണ്ട് ലോകേഷ് ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ദളപതി വിജയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി എന്നാണ് ആ പോസ്റ്റിൽ ലോകേഷ് കുറിച്ചത്.