തിരുവനന്തപുരം : എഡിജിപി എംആര്‍ അജിത്കുമാറിനെതിരെയുള്ള സാമ്പത്തിക ക്രമക്കേട് ആരോപണത്തില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പി വി അന്‍വറിന്റെ ആരോപണത്തില്‍ കഴമ്പില്ലെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. സ്വര്‍ണ്ണക്കടത്ത് ആരോപണത്തിന് തെളിവുകള്‍ ഇല്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ട്.
അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കുമെന്ന് നേരത്തെ അന്‍വര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ആഢംബര വീട് നിര്‍മാണം, സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ട്, മലപ്പുറം എസ്പി ക്യാമ്പ് ഹൗസിലെ മരം മുറി തുടങ്ങിയ വിഷയങ്ങളിലാണ് അന്വേഷണം ഉണ്ടായിരുന്നത്. വിശദമായ മറ്റ് അന്വേഷണങ്ങളിലേക്ക് സര്‍ക്കാര്‍ വിടുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. വിജിലന്‍സ് പ്രത്യേക അന്വേഷണ സംഘത്തിലെ ഡിവൈഎസ്പി ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള സംഘമാണു കേസ് അന്വേഷിച്ചത്.