പാലക്കാട്: വ്യാജ അധ്യാപന പരിചയ സർട്ടിഫിക്കറ്റ് തയാറാക്കിയ എസ്എഫ്ഐ നേതാവ് കെ.വിദ്യ ജോലിക്കായുള്ള അഭിമുഖത്തിനായി അട്ടപ്പാടി സർക്കാർ കോളജിലെത്തുന്ന സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തി. ഈ ദൃശ്യങ്ങൾ കണ്ടെത്താനായില്ലെന്ന് പൊലീസ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് തെളിവ് വെളിച്ചതെത്തിയത്.
ജൂൺ രണ്ടിന് കോളജിൽ അഭിമുഖത്തിനായി വിദ്യ എത്തിയത് വെള്ള നിറത്തിലുള്ള മാരുതി സ്വിഫ്റ്റ് കാറിലാണെന്നും ഇവർക്കൊപ്പം മറ്റൊരാളും ഉണ്ടായിരുന്നെന്നും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കാറിൽ കറുത്ത നിറത്തിലുള്ള സൺഫിലിം പതിച്ചിരുന്നതിനാൽ വിദ്യയുടെ ഒപ്പമെത്തിയ ആളുടെ മുഖം വ്യക്തമല്ല. വിദ്യയെ ഇറക്കിയ ശേഷം പുറത്തേക്ക് പോയ കാർ 12 മണിയോടെ കാമ്പസിൽ തിരിച്ചെത്തുന്നതും ദൃശ്യങ്ങളിലുണ്ട്. ദൃശ്യങ്ങൾ ലഭിച്ചതറിഞ്ഞ പൊലീസ് സംഘം കോളജിലെത്തി ഇവ പരിശോധിച്ചു.