


കൊച്ചി : മോശം കാലാവസ്ഥ മൂലം യാത്രാ പദ്ധതികൾ തടസ്സപ്പെട്ടതിന് പിന്നാലെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ ഗുരുവായൂർ ക്ഷേത്രം സന്ദർശിച്ചു.
കൊച്ചിയിൽ നിന്ന് രാവിലെ പറന്നുയർന്ന അദ്ദേഹത്തിന്റെ ഹെലികോപ്റ്ററിന് കനത്ത മഴയെത്തുടർന്ന് ഗുരുവായൂരിൽ ഇറങ്ങാൻ കഴിയാതെ വന്നതിനാൽ തിരികെ പോകേണ്ടി വന്നിരുന്നു. ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്റര്‍ ഇറക്കാന്‍ നിശ്ചയിച്ചിരുന്നത്. ഹെലികോപ്റ്റര്‍ ഇറക്കാന്‍ സാധിക്കാതിരുന്നതിനെത്തുടര്‍ന്ന് ഉപരാഷ്ട്രപതി കൊച്ചിയിലേക്ക് തിരിച്ചു പോയി.
ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, ഭാര്യ ഡോ. സുദേഷ് ധന്‍കര്‍, കുടുംബാംഗങ്ങള്‍ എന്നിവരാണ് ഗുരുവായൂര്‍ സന്ദര്‍ശനത്തിന് പോയത്. ഇന്നലെയാണ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ കൊച്ചിയിലെത്തിയത്. കൊച്ചി കളമശ്ശേരിയില്‍ ഉപരാഷ്ട്രപതിക്ക് രാവിലെ പൊതുപരിപാടിയുണ്ടായിരുന്നു.
എന്നാൽ, കൊച്ചിയിൽ നിശ്ചയിച്ചിരുന്ന ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം അദ്ദേഹം പിന്നീട് ഗുരുവായൂരിലെത്തി.