ന്യൂഡല്‍ഹി: ഇന്ത്യ ശക്തമായ ജനാധിപത്യ രാജ്യമാണെന്നും രാജ്യത്തെ നിയമവാഴ്ചയെക്കുറിച്ച് രാജ്യത്തിന് ആരില്‍ നിന്നും പാഠങ്ങള്‍ ആവശ്യമില്ലെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റില്‍ ജര്‍മ്മനിയും യുഎസും ഐക്യരാഷ്ട്രസഭയും പരാമര്‍ശം നടത്തിയതിനു പിന്നാലെയാണ് ഉപരാഷ്ട്രപതിയുടെ പ്രതികരണം.
‘ഇന്ത്യ ശക്തമായ നീതിന്യായ വ്യവസ്ഥയുള്ള ഒരു ജനാധിപത്യ രാജ്യമാണ്. ഒരു വ്യക്തിക്കും ഏതെങ്കിലും ഗ്രൂപ്പിനും വേണ്ടി വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല. നിയമത്തിനു മുന്നിലെ സമത്വമാണ് ഇന്ത്യയുടെ മാനദണ്ഡം. ആരും നിയമത്തിന് അതീതരല്ല’ ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു. കെജരിവാളിന്റെ അറസ്റ്റില്‍ വിദേശ രാജ്യങ്ങള്‍ ഇടപെടേണ്ട. മറ്റു രാജ്യങ്ങള്‍ സ്വന്തം വിഷയങ്ങള്‍ പരിഹരിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നും സ്വതന്ത്രവും നീതിപൂര്‍വവുമായ സാഹചര്യത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ ഇന്ത്യയില്‍ പൗരന്മാര്ക്ക് കഴിയണമെന്നുമായിരുന്നു ഇന്നലെ ഐക്യരാഷ്ട്രസഭയുടെ പ്രതികരണം. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ വക്താവാണ് ഔദ്യോഗിക പ്രതികരണം പരസ്യമായി അറിയിച്ചത്. ജര്‍മ്മനിയും അമേരിക്കയും നടത്തിയ പ്രതികരണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചതിനു പിന്നാലെയായിരുന്നു ഐക്യരാഷ്ട്രസഭയുടെ പ്രതികരണം.
കാസർകോട് റിയാസ് മൗലവി കൊലക്കേസ് : ആർ എസ് എസ് പ്രവർത്തകരുടെ ശിക്ഷാവിധി ഇന്ന്
March 30, 2024വരുംമണിക്കൂറുകളിൽ സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യത
March 30, 2024ന്യൂഡല്‍ഹി: ഇന്ത്യ ശക്തമായ ജനാധിപത്യ രാജ്യമാണെന്നും രാജ്യത്തെ നിയമവാഴ്ചയെക്കുറിച്ച് രാജ്യത്തിന് ആരില്‍ നിന്നും പാഠങ്ങള്‍ ആവശ്യമില്ലെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റില്‍ ജര്‍മ്മനിയും യുഎസും ഐക്യരാഷ്ട്രസഭയും പരാമര്‍ശം നടത്തിയതിനു പിന്നാലെയാണ് ഉപരാഷ്ട്രപതിയുടെ പ്രതികരണം.
‘ഇന്ത്യ ശക്തമായ നീതിന്യായ വ്യവസ്ഥയുള്ള ഒരു ജനാധിപത്യ രാജ്യമാണ്. ഒരു വ്യക്തിക്കും ഏതെങ്കിലും ഗ്രൂപ്പിനും വേണ്ടി വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല. നിയമത്തിനു മുന്നിലെ സമത്വമാണ് ഇന്ത്യയുടെ മാനദണ്ഡം. ആരും നിയമത്തിന് അതീതരല്ല’ ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു. കെജരിവാളിന്റെ അറസ്റ്റില്‍ വിദേശ രാജ്യങ്ങള്‍ ഇടപെടേണ്ട. മറ്റു രാജ്യങ്ങള്‍ സ്വന്തം വിഷയങ്ങള്‍ പരിഹരിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നും സ്വതന്ത്രവും നീതിപൂര്‍വവുമായ സാഹചര്യത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ ഇന്ത്യയില്‍ പൗരന്മാര്ക്ക് കഴിയണമെന്നുമായിരുന്നു ഇന്നലെ ഐക്യരാഷ്ട്രസഭയുടെ പ്രതികരണം. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ വക്താവാണ് ഔദ്യോഗിക പ്രതികരണം പരസ്യമായി അറിയിച്ചത്. ജര്‍മ്മനിയും അമേരിക്കയും നടത്തിയ പ്രതികരണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചതിനു പിന്നാലെയായിരുന്നു ഐക്യരാഷ്ട്രസഭയുടെ പ്രതികരണം.
Related posts
മലപ്പുറത്ത് മുത്തച്ഛൻ ഓടിച്ച വാഹനത്തിനടിയിൽപ്പെട്ട് മൂന്ന് വയസുകാരന് ദാരുണാന്ത്യം
Read more
മന്ത്രി ഗണേഷ്കുമാർ കെഎസ്ആർടിസിയുടെ ഐശ്വര്യം : ഹൈബി ഈഡൻ
Read more
മുണ്ടക്കയത്ത് പിക്കപ്പ് വാൻ കൊക്കയിലേക്ക് മറിഞ്ഞു രണ്ടുപേർക്ക് പരിക്ക്
Read more
ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായെന്ന വാര്‍ത്തകള്‍ തള്ളി ദേവസ്വം ബോര്‍ഡ്
Read more