തൃശൂര്‍: മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമരനായിക ദേവകി നമ്പീശന് അന്തരിച്ചു. 89 വയസ്സായിരുന്നു. തൃശൂര്‍ പൂത്തോളില്‍ മകള്‍ ആര്യാദേവിയുടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. അന്തരിച്ച കമ്മ്യുണിസ്റ്റ് നേതാവും മുൻ എം.എൽ.എയുമായിരുന്ന എഎസ് എൻ നമ്പീശൻ ആണ് ഭർത്താവ്. സ്ത്രീകളുടെ മാറു മറയ്ക്കാനുള്ള അവകാശ പോരാട്ടത്തിലെ വീറുറ്റ അധ്യായമാണ് വേലൂര്‍ മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമരം . 1956ലെ അരിപ്പറ താലത്തിനിടയിൽ നടന്ന മാറുമറയ്ക്കൽ സമരത്തിൽ വനിതകൾക്ക് ധൈര്യവും ആവേശവും പകർന്നത് ദേവകി നമ്പീശൻ ആയിരുന്നു.