ആലപ്പുഴ: ഏക സിവിൽ കോഡ് ബില്ലിന്റെ കരട് പുറത്തുവരുന്നതിന് മുൻപ് അനാവശ്യമായി തമ്മിലടിക്കേണ്ടതുണ്ടോ എസ്.എസ്.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ചോദിച്ചു. സിപിഎം സെമിനാറിൽ എസ് എൻ ഡി പി പങ്കെടുക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഏക സിവിൽ കോഡിനെതിരായ സെമിനാറിന് സിപിഎം തന്നെയും ക്ഷണിച്ചിരുന്നു . തിരക്കുള്ളതുകൊണ്ട് പങ്കെടുക്കാൻ സാധിക്കില്ലെന്ന് താൻ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് പ്രതിനിധിയെ അയയ്ക്കുന്നത്. അരയക്കണ്ടി സന്തോഷാണ് എസ്എൻഡിപിയെ പ്രതിനിധീകരിച്ച് സെമിനാറിൽ പങ്കെടുക്കുന്നത്. സിവിൽ കോഡിനെതിരായ സെമിനാറിൽ പോകുന്നതുകൊണ്ട് തെറ്റില്ല. സെമിനാറിൽ എസ്എൻഡിപിയുടെ നിലപാട് എന്ത് പറയുന്നുവെന്നതാണ് കാര്യം. വെള്ളാപ്പള്ളി പറഞ്ഞു.