ശ്രീനഗർ : ജമ്മു കാഷ്മീരിൽ പോളിംഗ് ഉദ്യോഗസ്ഥരുമായി പോയ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു.റിയാസി ജില്ലയിലാണ് അപകടമുണ്ടായത്.
ചൊവ്വാഴ്ച വൈകുന്നേരം മൂന്നോടെയാണ് അപകടം നടന്നത്. അപകടത്തിൽ മരിച്ചവരിൽ ഒരാൾ ഇന്ത്യൻ റിസർവ് പോലീസ് ഉദ്യോഗസ്ഥനാണ്. 100 മീറ്റർ താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്.
അപകടത്തിൽ ഒരു ഇലക്ഷൻ സോണൽ മജിസ്ട്രേറ്റിനും പരിക്കേറ്റു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി പട്രോളിംഗ് നടത്തുന്നതിനിടെയാണ് വാഹനം അപകടത്തിൽപ്പെട്ടത്.