ബംഗളൂരു: എക്സാലോജിക്കിനെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണത്തിൽ വീണാ വിജയന് താത്ക്കാലിക ആശ്വാസം. എസ്.എഫ്.ഐ.ഒ അന്വേഷണത്തിനെതിരെ എക്സാലോജിക് നൽകിയ ഹരജിയിൽ കർണാടക ഹൈക്കോടതി പിന്നീട് വിധി പറയും. ഹരജിയിൽ വിധി പറയുംവരെ കടുത്ത നടപടി പാടില്ലെന്ന് ഹൈക്കോടതി നിർദേശിച്ചു. എസ്.എഫ്.ഐ.ഒ ആവശ്യപ്പെട്ട രേഖകൾ എക്സാലോജിക്ക് ലഭ്യമാക്കണമെന്നും കോടതി വ്യക്തമാക്കി.