തിരുവനന്തപുരം : അയോധ്യയിൽ നടക്കുന്നത് രാഷ്ട്രീയ പരിപാടിയാണെന്ന് പ്രതിപക്ഷ നേതാവ് വിടി സതീശൻ.അതിനോട് യോജിക്കാൻ കഴിയില്ല. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന കോൺഗ്രസ് നിലപാട് കൃത്യമാണ്. എൻ.എസ്.എസിന് അവരുടെ അഭിപ്രായം പറയാം. എന്നാൽ, കോൺഗ്രസ് സ്വീകരിച്ചത് രാഷ്ട്രീയ നിലപാടാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
മോദി സർക്കാർ വിദ്വേഷ പ്രചാരണം നടത്തി ഭിന്നിപ്പ് സൃഷ്ടിക്കുകയാണ്. സർക്കാറിനെ നയിക്കുന്നത് കോർപ്പറേറ്റുകളാണ്. തൊഴിലില്ലായ്മ ഏറ്റവും ഉയർന്ന നിരക്കിലാണ്. കർഷക ആത്മഹത്യകൾ പെരുകുന്നു. രൂക്ഷമായ വിലക്കയറ്റത്തിലേക്ക് രാജ്യം കൂപ്പുകുത്തുകയാണ്. ദലിതർക്കെതിരെയും സ്ത്രീകൾക്കെതിരെയും അക്രമങ്ങൾ വർധിച്ചു. പൊതുജനാരോഗ്യവും വിദ്യാഭ്യാസവും സംരക്ഷിക്കാൻ നടപയില്ല. ന്യായ് യാത്രയെ തുടക്കത്തിൽ തന്നെ തടസ്സപ്പെടുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്. എല്ലാ തടസ്സങ്ങളെയും മറികടക്കാൻ ന്യായ് യാത്രക്കാകുമെന്നും വി.ഡി. സതീശൻ പറഞ്ഞു.