തിരുവനന്തപുരം: സോളാര്‍ കേസിലെ ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. അന്വേഷണം വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും സതീശന് വ്യക്തമാക്കി.ക്രിമിനല്‍ ഗൂഢാലോചനയില്‍ മുഖ്യമന്ത്രി ഒന്നാംപ്രതിയാണ്. അതുകൊണ്ട് മുഖ്യമന്ത്രിയോട് അന്വേഷണം ആവശ്യപ്പെടില്ലെന്നാണ് യുഡിഎഫിന്റെ തീരുമാനമെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ അതിനുള്ള നിയമവഴി തേടും. ഗൂഢാലോചനയില്‍ അന്വേഷണം നടത്തുന്നതില്‍ യുഡിഎഫിന് ഒരു ഭയവുമില്ലെന്നും സതീശന് പ്രതികരിച്ചു. സോളാര്‍ ഗൂഢാലോചനയില്‍ അന്വേഷണം വന്നാല്‍ മുന്നണിയില്‍ ആഭ്യന്തര കലാപം ഉണ്ടാകുമെന്ന് യുഡിഎഫ് ഭയക്കുന്നെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിലായിരുന്നു സതീശന്റെ പ്രതികരണം. അന്വേഷണം വന്നാല്‍ യുഡിഎഫിലെ വൈരുദ്ധ്യങ്ങള്‍ പുറത്തുവരും എന്ന് അവര്‍ക്കറിയാമെന്നും ഗോവിന്ദന് പറഞ്ഞിരുന്നു.