തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നാളെ ഡല്‍ഹിക്ക് പോകും. സുധാകരനെതിരായ കേസിന്റെ വിശദാംശങ്ങള്‍ ഹൈക്കമാന്‍ഡിനെ അറിയിക്കും.സുധാകരനെതിരേയുള്ള കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് കാട്ടി കോണ്‍ഗ്രസ് പോരാട്ടം ശക്തമാക്കുമ്പോള്‍ ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡിന്റെ പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യം.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യവും ഹൈക്കമാന്‍ഡിനെ ധരിപ്പിക്കും. ഡല്‍ഹിയിലെത്തുന്ന സുധാകരനും സതീശനും ആദ്യം രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നാളെ ഡല്‍ഹിയില്‍ എത്തുമെന്നാണ് വിവരം. അദ്ദേഹത്തെയും ഇരുവരും നേരില്‍ കാണും. സംഘടനാ പ്രശ്നങ്ങള്‍ ഉള്‍പ്പെടെ കേന്ദ്ര നേതൃത്വത്തെ അറിയിക്കാന്‍ നേരത്തെ തീരുമാനിച്ച യാത്ര തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നെന്നാണ് വിവരം.