തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തെക്കുറിച്ച് ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ നടത്തിയ പ്രസംഗം ഫേസ്ബുക്കില്‍ പങ്കുവച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. വിഴിഞ്ഞം പദ്ധതി എന്തായാലും നടപ്പാക്കുമെന്ന് പറയുന്ന പ്രസംഗമാണ് പങ്കുവച്ചത്.
മായാത്ത ചരിത്രമായി ഉമ്മൻ ചാണ്ടി ജനഹൃദയങ്ങളിൽ ജീവിക്കുന്നുണ്ടെന്നും സതീശൻ കുറിച്ചു. ചരിത്രത്തെ ബോധപൂർവം മറക്കുകയും തിരുത്തി എഴുതാൻ ശ്രമിക്കുകയും ചെയ്യുന്നവർ ഉമ്മൻ ചാണ്ടിയുടെ ഓർമ്മകളെ പോലും ഭയപ്പെടുന്നവരാണ്. വിഴിഞ്ഞം തുറമുഖത്തിന് എല്ലാ ആശംസകളും നേർന്നുകൊണ്ടാണ് പ്രതിപക്ഷ നേതാവിന്റെ പോസ്റ്റ് അവസാനിക്കുന്നത്.
അതേസമയം വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായത് ഉമ്മൻ ചാണ്ടി വിചാരിച്ചതുകൊണ്ടെന്ന് കോവളം എംഎൽഎ എം.വിൻസെന്റും പ്രതികരിച്ചു. പദ്ധതി ഉമ്മൻ ചാണ്ടിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് ജനത്തിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം തുറമുഖം കമ്മീഷനിംഗിന് മുന്‍പ് ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.