തിരുവനന്തപുരം : ശബരിമലയിൽ ഓണ്‍ലൈന്‍ ബുക്കിംഗ് വഴി ദര്‍ശനം നിജപ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരേ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന് സതീശൻ ആരോപിച്ചു.
കഴിഞ്ഞ തവണ സ്പോട്ട് ബുക്കിംഗിന് കൂടി അവസരമുണ്ടായിട്ടും പലര്‍ക്കും പന്തളത്തു വന്ന് മാലയൂരി തിരികെ പോകേണ്ടി വന്നു. മുഴുവന്‍ ഭക്തര്‍ക്കും ദര്‍ശനത്തിന് സൗകര്യം ലഭിക്കാത്ത അവസ്ഥയാണ് ഇത്തവണയും ഉള്ളത്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ ഇവിടെ വരുമ്പോഴാണ് ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രമേ ഉള്ളൂ എന്ന് അറിയുന്നത്. അവര്‍ക്ക് തിരിച്ചു പോകേണ്ടി വരും.
അപകടമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. തീര്‍ഥാടനം ഗുരുതര പ്രതിസന്ധിയിലേക്ക് പോകുമെന്നും സതീശൻ കൂട്ടിച്ചേർത്തു.