തൊടുപുഴ : വണ്ടിപ്പെരിയാറിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബാംഗങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാൻ പ്രദേശത്ത് പട്രോളിങ് ശക്തമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ്. പകലും രാത്രിയും പെണ്‍കുട്ടിയുടെ വീടും പരിസരവും പൊലീസ് നിരീക്ഷണത്തിലായിരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
കഴിഞ്ഞ ദിവസം ആറു വയസുകാരിയുടെ പിതാവിനും മുത്തച്ഛനും നേരെ ആക്രമണമുണ്ടിയിരുന്നു. സംഭവത്തിൽ കോൺഗ്രസ് ഡിവൈഎസ്പിയുടെ ഓഫീസ് ഉപരോധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കുടുംബാംഗങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാൻ പൊലീസ് നടപടി സ്വീകരിച്ചത്.
കുടുംബാംഗങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സ്ഥലത്ത് പൊലീസ് പട്രോളിങ് ശക്തമാക്കും. ഇത് സംബന്ധിച്ച് വണ്ടിപെരിയാര്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാൽ കുടുംബാംഗങ്ങൾക്ക് അംഗരക്ഷകർ എന്ന നിലയിൽ മുഴുവൻ സമയ സുരക്ഷയൊരുക്കുന്ന തരത്തിലല്ലെന്നും പൊലീസ് അറിയിച്ചു.