മലപ്പുറം : ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. കോഴിക്കോട് തിരുവമ്പാടി സ്വദേശി അബ്ദുൾ അസീസിന്റെ ലൈസൻസ് ആണ് ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തത്. പൊന്നാനി എംവിഡിയുടെതാണ് നടപടി.
കെഎസ്ആര്‍ടിസി ബസ് ഓടിക്കുന്നതിനിടെ അസീസ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ബസ്സിൽ ഉണ്ടായിരുന്ന യാത്രക്കാരിയാണ് ദൃശ്യങ്ങൾ പകർത്തിയത്. ചൊവ്വാഴ്ച് വൈകിട്ട് തിരൂരില്‍ നിന്ന് പൊന്നാനിയിലേക്കു വരുന്നതിനിടെയാണ് അസീസ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത്.