

കാലിഫോർണിയ : അമേരിക്കൻ സൈന്യത്തിന്റെ ബി-52 ബോംബർ വിമാനം തകർന്ന് വീണു. ലോസ് ആഞ്ചലസിന് ഏകദേശം 95 കിലോമീറ്റർ വടക്കുള്ള എഡ്വേർഡ്സ് വ്യോമസേനാ താവളത്തിലായിരുന്നു അപകടം. വിമാനത്തിലുണ്ടായിരുന്ന എട്ട് പേരും മരിച്ചു.
പരീക്ഷണ പറക്കലിന്റെ ഭാഗമായി സഞ്ചരിച്ച വിമാനമാണ് തകർന്നതെന്ന് എഡ്വേർഡ്സ് എയർഫോഴ്സ് ബേസ് അറിയിച്ചു. അപകടത്തെ തുടർന്ന് എയർഫീൽഡ് അടച്ചു. ഇവിടേക്ക് വരേണ്ടിയിരുന്ന മറ്റ് വിമാനങ്ങൾ തിരിച്ചുവിട്ടതായി അധികൃതർ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
അപകടത്തെക്കുറിച്ച് യുഎസ് വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സോവിയറ്റ് യൂണിയനുമായുള്ള യുദ്ധം മുന്നിൽക്കണ്ട് രൂപകൽപന ചെയ്ത, ബി–52 ബോംബർ വിമാനം 1954ലാണ് യുഎസ് സേനയുടെ ഭാഗമായത്.