ന്യൂഡല്‍ഹി : റിപ്പോര്‍ട്ടര്‍ ചാനലിന് എതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്(ഇഡി) അന്വേഷണം തുടങ്ങിയതായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര കോര്‍പറേറ്റുകാര്യ സഹമന്ത്രി റാവു ഇന്ദര്‍ജിത്ത് സിംഗ് ആണ്് ഇക്കാര്യം ലോക്സഭയില്‍ അറിയിച്ചത്. മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിനെ അടിസ്ഥാനമാക്കിയാണ് ഇഡി പരിശോധന. റിപ്പോര്‍ട്ടര്‍ ടിവിയുടെ ഉടമസ്ഥ ഓഹരികള്‍ കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി. കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപിയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യം ലോക്സഭയില്‍ അറിയിച്ചത്.