


ന്യൂഡൽഹി : അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്കി വലിയ പദ്ധതി പ്രഖ്യാപനങ്ങളില്ലാതെ കേന്ദ്ര ബജറ്റ്. എഐ വികസനത്തിനും പഠനത്തിനുമാണ് ഊന്നല്‍. ചെറുകിട വ്യവസായ മേഖലക്ക് പതിനായിരം കോടി രൂപ അനുവദിച്ചു. ഏഴ് റെയിൽ ഇടനാഴിയും 20 ജല ഇടനാഴികളും പ്രഖ്യാപിച്ചു. ധനകമ്മി കുറക്കുമെന്നും രാജ്യം സുസ്ഥിര വളർച്ചയിലെന്നും മന്ത്രി പറഞ്ഞു.
അടിസ്ഥാന സൗകര്യവികസനത്തിനായി പന്ത്രണ്ടര ലക്ഷം കോടി വകയിരുത്തി. ബാങ്കിങ് സെക്ടറിന്റെ മേൽനോട്ടത്തിന് വേണ്ടി ഉന്നതതല സമിതി രൂപീകരിക്കും. എഐ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കാൻ കൂടുതൽ നിക്ഷേപമെന്നും സേവന മേഖലയിൽ എഐയുടെ ആഘാതം പഠിക്കുവാൻ പ്രത്യേക സമിതി രൂപീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.