കൊച്ചി : എറണാകുളം-അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കം കോടതിയില്‍. എറണാകുളത്തെ രണ്ട് പള്ളികളില്‍ സിനഡ് കുര്‍ബാന നടത്താന്‍ എറണാകുളം മുനിസിപ്പല്‍ കോടതി ഉത്തരവിട്ടു. പാലാരിവട്ടം, മാതാനഗര്‍ പള്ളികളിലാണ് സിനഡ് നിര്‍ദേശപ്രകാരമുള്ള ഏകീകൃത കുര്‍ബാന നടത്താന്‍ ഉത്തരവിട്ടത്.
ജനാഭിമുഖ കുര്‍ബാന സിനഡ് നിരോധിച്ചതാണെന്നും അതിനാല്‍ പള്ളികളില്‍ സിനഡ് നിര്‍ദ്ദേശം നടപ്പാക്കാന്‍ കോടതി ഇടപെടമെന്നും ആവശ്യപ്പെട്ട് വിശ്വാസികള്‍ കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് ജനാഭിമുഖ കുര്‍ബാന നിരോധിച്ച് ഏകീകൃത കുര്‍ബാന നടത്താന്‍ കോടതി ഉത്തരവിട്ടത്.