ന്യൂഡല്‍ഹി: ഏക സിവില്‍ കോഡില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും നിയമമന്ത്രി അര്ജുന് റാം മേഘ്വാളും കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച അര്‍ധരാത്രി അമിത് ഷായുടെ ഡല്‍ഹിയിലെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് വിഷയം വീണ്ടും ചര്‍ച്ചയായത്. ഒരു രാജ്യത്ത് രണ്ട് നിയമങ്ങള്‍ എങ്ങനെ സാധ്യമാകുമെന്നാണ് പ്രധാനമന്ത്രി ചോദിച്ചത്. ഏക സിവില്‍ കോഡ് സംബന്ധിച്ച് നിയമകമ്മീഷനോട് കൂടുതല്‍ സര്‍വേകള്‍ നടത്തി അഭിപ്രായങ്ങള്‍ സ്വരൂപിക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. നിലവില്‍ എട്ടര ലക്ഷത്തോളം പ്രതികരണങ്ങള്‍ ലഭിച്ചെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ പുരോഗതി വിലയിരുത്താനാണ് അമിത് ഷായും അര്ജുന് റാം മേഘ്വാളും യോഗം ചേര്‍ന്നതെന്നാണ് വിവരം.