


തൃശൂര്‍ : തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ എക്സൈസ് ഇന്‍സ്പെക്ടറുടെ കാറില്‍ നിന്നും രേഖകളില്ലാത്ത വിദേശമദ്യവും പണവും പിടികൂടി. എക്സൈസ് ഇന്‍സ്പെക്ടര്‍ സഞ്ജിത്തിന്റെ കാറില്‍ നിന്ന് ഏഴ് കുപ്പി വിദേശമദ്യവും 52000 രൂപയുമാണ് പിടിച്ചെടുത്തത്.
ചാലക്കുടി ചിറങ്ങര വെച്ച് എക്സൈസ് സംഘം കാറ് തടഞ്ഞാണ് മദ്യവും പണവും പിടിച്ചത്. കാറില്‍ പണമുണ്ടെന്ന രഹസ്യപുരത്തെ തുടര്‍ന്നായിരുന്നു പരിശോധന.
എന്നാല്‍ മദ്യം സുഹൃത്ത് വിമാനത്താവളത്തില്‍ നിന്ന് വാങ്ങിച്ചതാണെന്നും ഇതിന് രേഖകള്‍ ഉണ്ടെന്നും എക്സൈസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു. ഓണം ആഘോഷിക്കാന്‍ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു എക്സൈസ് ഇന്‍സ്പെക്ടറും സംഘവും.