മാഡ്രിഡ് : യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ മത്സരത്തിൽ സെർബിയയെ തകർത്ത് സ്പെയിൻ. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് സ്പെയിൻ വിജയിച്ചത്.
അയ്മെറിക് ലപോർട്ടെ, അൽവാരോ മൊറാട്ട, അലക്സ് ബെയ്നെ എന്നിവരാണ് സ്പെയിന് വേണ്ടി ഗോളുകൾ നേടിയത്. ലപോർട്ടെ അഞ്ചാം മിനിറ്റിലും മൊറാട്ട 65-ാം മിനിറ്റിലും ബെയ്നെ 77-ാം മിനിറ്റിലും ആണ് ഗോളുകൾ നേടിയത്.
വിജയത്തോടെ പ്രാഥിക റൗണ്ടിൽ സ്പെയിന് 10 പോയിന്റായി. ഇതോടെ ലീഗ് എയിലെ ഗ്രൂപ്പ് നാലിൽ സ്പെയിൻ ഒന്നാമതെത്തി.