ന്യൂഡൽഹി : തമിഴ്നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. തമിഴ്നാട്ടിലെ പ്രളയബാധിത ജില്ലകളിലെ ദുരിതാശ്വാസ, പുനരുദ്ധാരണ, പുനരധിവാസ പ്രവർത്തനങ്ങൾക്ക് അധിക കേന്ദ്ര ഫണ്ട് ഉടൻ അനുവദിക്കണമെന്ന് ഉദയനിധി പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു.
കൂടാതെ, ഈ വർഷം ജനുവരി 19 മുതൽ ചെന്നൈയിൽ നടക്കുന്ന “ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ്’ ഉദ്ഘാടന ചടങ്ങിലേക്ക് മോദിയെ ഉദയനിധി സ്റ്റാലിൻ ക്ഷണിച്ചു.
നേരത്തെ, പ്രധാനമന്ത്രിയുമായി വേദി പങ്കിട്ട തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും സംസ്ഥാനത്തുണ്ടായ വെള്ളപ്പൊക്കത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും കൂടുതൽ ഫണ്ട് നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.