തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ യു.ഡി.എഫ് യോഗം ഇന്ന് ചേരും. രാവിലെ 10.30ന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലാണ് യോഗം. സംസ്ഥാന സർക്കാരിനെതിരായ സമരപരിപാടികൾ ശക്തിപ്പെടുത്തുന്നതും യോഗത്തിൽ ചർച്ചയാവും.ലോക്സഭാ തെരഞ്ഞെടുപ്പിൽ ലീഗ് അടക്കമുള്ള ഘടകകക്ഷികൾ കൂടുതൽ സീറ്റിൽ കണ്ണ് വെക്കുന്നുണ്ട്. എന്നാൽ, സീറ്റ് വിഭജന ചർച്ചക്കളിലേക്ക് ഇന്നത്തെ യോഗം പോകില്ല. കരുവന്നൂർ അടക്കമുള്ള സഹകരണ മേഖലയിലെ പ്രശ്നങ്ങളും യോഗം വിലയിരുത്തും.കെ.പി.സി.സി നേതൃയോഗങ്ങളിൽ തെരഞ്ഞെടുപ്പ് മുന്നൊരുക്കവുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനങ്ങളും യോഗത്തിൽ കോൺഗ്രസ് ഘടകകക്ഷികളെ അറിയിക്കും.