തിരുവനന്തപുരം : യുഡിഎഫ് ബിജെപി അനുകൂല സർവീസ് സംഘടനകൾ ഇന്ന് ആഹ്വാനം ചെയ്ത പണിമുടക്ക് സെക്രട്ടറിയേറ്റ് ജീവനക്കാർ തള്ളി. ഇന്നലത്തെ ഹാജറിനേക്കാൾ 207 പേരുടെ ഹാജർ മാത്രമാണ് ഇന്നത്തെ വ്യത്യാസം. ഇന്ന് 3669 ജീവനക്കാര്‍ സെക്രട്ടറിയേറ്റില്‍ ജോലിക്ക് എത്തി. 3896 ആയിരുന്നു ഇന്നലത്തെ സെക്രട്ടറിയേറ്റിലെ ഹാജര്‍ നില.ഡി എ കുടിശിഖ അടക്കമുള്ള ആവശ്യങ്ങൾ ഉയർത്തിയാണ് പ്രതിപക്ഷ സർവീസ് സംഘടനകള്‍ സര്‍ക്കാരിനെതിരെ സമരം പ്രഖ്യാപിച്ചത്.
സെക്രട്ടറിയേറ്റിലെ ഹാജർ നില ആകെ ജീവനക്കാർ -4200
ഇന്നത്തെ പഞ്ചിംഗ്- 3672
ഇന്നലെ – 3879