ചെന്നൈ : കേന്ദ്രത്തിലെ ബിജെപി സർക്കാരിനെതിരേ വിമർശനവുമായി തമിഴ്നാട് യുവജനക്ഷേമ, കായിക വികസന മന്ത്രി ഉദയനിധി സ്റ്റാലിൻ. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളെ മോദി സർക്കാർ ഭയപ്പെടുത്തുകയാണെന്ന് ഉദയനിധി വിമർശിച്ചു. ബിജെപിയുടെ കേഡർ ഫോഴ്സ് ഐടി, സിബിഐ, ഇഡി എന്നിവയാണ്. പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്താൻ തെരഞ്ഞെടുപ്പ് കാലത്ത് ഇതിനെ അഴിച്ചുവിടുമെന്നും പുതുക്കോട്ടയിൽ ജെല്ലിക്കെട്ട് അനുകൂല സംഘടന സംഘടിപ്പിച്ച പരിപാടിയിൽ ഉദയനിധി സ്റ്റാലിൻ പറഞ്ഞു. പെരിയാർ, സി.എൻ. അണ്ണാദുരൈ, എം. കരുണാനിധി എന്നിവരുടെ പാത പിന്തുടരുന്ന പാർട്ടിയായ ഡിഎംകെ ഒരിക്കലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ ഇഡിയെയോ ഭയപ്പെടില്ലെന്നും ഉദയനിധി കൂട്ടിച്ചേർത്തു.