മാഡ്രിഡ് : യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ സ്പാനിഷ് കരുത്തരായ അത്ലറ്റിക്കോ മാഡ്രിഡിന് തകർപ്പൻ ജയം. ചെക്ക് ടീമായ സ്പാർട്ട പ്രാഹയെ എതിരില്ലാത്ത ആറ് ഗോളുകൾക്ക് തകർത്തു.
ചൊവ്വാഴ്ച പ്രേഗിലെ എപെറ്റ് അരീനയിലാണ് മത്സരം നടന്നത്. ജൂലിയൻ അൽവാരസും ഏഞ്ചൽ കൊറേയയും രണ്ട് ഗോളുകൾ വീതം നേടി. ഗ്രിസ്മാനും, മാർകോസ് ലോറെന്റെയും ഓരോ ഗോൾ വീതവും നേടി.
വിജയത്തോടെ ചാന്പ്യൻസ് ലീഗിന്റെ പ്രാഥമിക ഘട്ടത്തിൽ അത്ലറ്റിക്കോ മാഡ്രിഡിന് ഒൻപത് പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ 12-ാം സ്ഥാനത്താണ് അത്ലറ്റിക്കോ.