അഹമ്മദാബാദ് : വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റിൽ പങ്കെടുക്കുന്നതിന് യുഎഇ പ്രസിഡന്റ് ഷെയ്ക് മുഹമ്മദ് ബിൻ സയദ് അൽ നഹ്യാൻ ഇന്ത്യയിലെത്തി. അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ യുഎഇ പ്രസിഡന്റിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു.
തുടർന്ന് സർദാർ വല്ലഭഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം മുതൽ ഇന്ദിരാ പാലം വരെ മൂന്ന് കിലോമീറ്റർ റോഡ് ഷോ നടത്തി.യാത്ര കടന്ന് പോവുന്ന വഴികളിൽ കലാപരിപാടികൾ അരങ്ങേറി.നാളെയാണ് സംസ്ഥാനത്തേക്ക് വൻകിട നിക്ഷേപങ്ങൾ ലക്ഷ്യമിട്ടുക്കൊണ്ട് പത്താമത് വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി നടക്കുന്നത്.
ഗാന്ധിനഗറിലെ മഹാത്മാ നഗറിലാണ് വൈബ്രന്റ് ഗ്ലോബൽ ഉച്ചകോടി നടക്കുക. യുഎഇയ്ക്കൊപ്പം വിവിധ രാജ്യ തലവൻമാരും വൻകിട കമ്പനികളുടെ പ്രതിനിധികളും പരിപാടിക്കെത്തും. ഗുജറാത്തിലേക്ക് വമ്പൻ നിക്ഷേപങ്ങൾ ലക്ഷ്യമിട്ട് നടത്തുന്ന പരിപാടിയാണ് വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റ്.