പേട്ട: തിരുവനന്തപുരം പേട്ടയിൽ കാണാതായ രണ്ടുവയസുകാരിയെ കണ്ടെത്തിയത് കാടുമൂടിക്കിടക്കുന്ന പ്രദേശത്ത്. വേരിൽ മലർന്ന് കിടക്കുന്ന നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ രാവിലെ പൊലീസ് പരിശോധന നടത്തിയ സ്ഥലത്ത് തന്നെയാണ് കുട്ടിയെ കണ്ടെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.
ബ്രഹ്മോസിന് പിറകിലെ കാട് മൂടിക്കിടക്കുന്ന സ്ഥലത്താണ് കുട്ടിയുണ്ടായത്. കുട്ടിയുടെ കരച്ചിലോ നിലവിളിയോ ആ സ്ഥലത്ത് നിന്ന് കേട്ടിട്ടില്ലെന്നാണ് പരിസരവാസികള്‍ പറയുന്നത്. കുട്ടി നടന്ന് ആ സ്ഥലത്ത് എത്താന്‍ സാധ്യതയില്ലെന്ന് പൊലീസും നാട്ടുകാരും ഒരുപോലെ പറയുന്നു.കുട്ടിയുടെ കുടുംബം താമസിച്ചിരുന്ന ടെന്റിൽ നിന്ന് അരക്കിലോമീറ്റർ മാത്രം അകലെയാണ് ഓട.
അതേസമയം,കുട്ടിയെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത് ഡ്രോണ്‍ പരിശോധനയാണെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് സി എച്ച് നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു. ‘ രാവിലെ മൂന്ന് മണിക്ക് തുടങ്ങിയ പരിശോധന അവസാനിച്ചത് ഏഴേകാലിനാണ്. കുട്ടി അവിടേക്ക് നടന്നെത്തുക എന്ന് പറയുന്നത് സംശയകരമാണ്.കുട്ടി എങ്ങനെയെത്തി എന്നത് കണ്ടെത്തണം. കുട്ടി സ്വന്തമായി പോയി എന്നത് പറയാൻ കഴിയില്ല. നിർജലീകരണം ഉണ്ടായി എന്നാണ് തോന്നുന്നത്’..അദ്ദേഹം പറഞ്ഞു.
കൊച്ചുവേളി റെയിൽവെ ട്രാക്കിന് സമീപമുള്ള ഓടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെക്കുറിച്ച് വഴിയാത്രക്കാരാണ് വിവരം നൽകിയത്. കുഞ്ഞിനെ കണ്ടെത്തിയ റെയിൽവെട്രാക്കിന് സമീപത്ത് പൊലീസ് പരിശോധന നടത്തുകയാണ്.കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും ശാരീരിക ഉപദ്രവം ഏറ്റിട്ടില്ലെന്നും പൊലീസ് പറയുന്നു. കുട്ടിക്ക് നിർജലീകരണം കാരണം ഉണ്ടായ ആരോഗ്യ പ്രശ്നങ്ങൾ മാത്രമെന്നും പ്രാഥമിക പരിശോധന ഫലം.