തൃശൂര്‍ : കുഴിയിലെ വെള്ളത്തില്‍ വീണ് രണ്ട് വയസുകാരി മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശി ചന്ദ്രദേവിന്റെ മകള്‍ അനന്യയാണ് മരിച്ചത്. ചാലക്കുടി കോട്ടാറ്റുള്ള ഗംഗ ടൈൽ ഫാക്ടറി വളപ്പിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സംഭവം. വീടിനു പിന്നിലായി മണ്ണെടുത്ത കുഴിയിലെ വെള്ളത്തില്‍ കുട്ടി വീഴുകയായിരുന്നു. കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുഴിയില്‍ കുട്ടിയെ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ടൈൽ കമ്പനി തൊഴിലാളികളായ ചന്ദ്രദേവും ഭാര്യ അനുവും ഇന്നു ജോലിക്കു പോയിരുന്നില്ല. ഇവർ താമസസ്ഥലത്തു വിശ്രമിക്കുന്നതിനിടെ കുട്ടി പുറത്ത് കളിക്കുന്നതിനിടെ അബദ്ധത്തിൽ കുഴിയിൽ വീണതാകാമെന്നാണു പൊലീസിന്റെ നിഗമനം. മുൻപ് മണ്ണെടുത്തുണ്ടായ 4 അടിയോളം താഴ്ചയുള്ള കുഴിയിലാണ് കുട്ടി വീണത്.