


കല്‍പ്പറ്റ : വിനോദയാത്രയ്ക്കിടെ ബാവലി പുഴയില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കോഴിക്കോട് സ്വദേശികളായ നിന്നുള്ള മൂന്ന് വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. ഒരാളെ രക്ഷപ്പെടുത്തി. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ പതിനേഴുകാരന് അദിനാന്, പതിനഞ്ചുകാരനായ പതിമംഗലം സ്വദേശി ആഷിഖ് എന്നിവരാണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന മുബഷീര്‍ എന്ന കുട്ടി കുളിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടപ്പോള്‍ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അദിനാനും ആഷിഖും അപകടത്തില്‍പ്പെട്ടത്.
മൈസൂരിലെ വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ വയനാട്ടിലെ ബാവലിയെ മഖാം സന്ദര്‍ശിക്കാനായി വിദ്യാര്‍ഥികള്‍ അവിടെ ഇറങ്ങിയതായിരുന്നു. അതിനിടെ തൊട്ടടുത്തുളള പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു മുബഷീര്‍. അപകടത്തില്‍ മൂബഷീര്‍ രക്ഷപ്പെട്ടു.