കൊല്ലം: വർക്കല കാപ്പിൽ ബീച്ചിൽ തിരയിൽപ്പെട്ട് രണ്ടുപേർ മരിച്ചു. കൊല്ലം ശീമാട്ടി സ്വദേശി അൽ അമീൻ (24), കൊട്ടാരക്കര സ്വദേശി അൻവർ (34) എന്നിവരാണ് മരിച്ചത്. കടലിൽ കുളിക്കാനിറങ്ങിയ ഇരുവരും തിരയിൽ അകപ്പെടുകയായിരുന്നു. ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
കേരള തീരത്ത് വലിയ രീതിയിലുള്ള കടലാക്രമണത്തിന് സാധ്യതയുള്ളതായി മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും അതിനെ അവഗണിച്ചാണ് ഇരുവരും കുളിക്കാനിറങ്ങിയത്. അപകട സമയം സംഭവ സ്ഥലത്തുണ്ടായിരുന്ന ആളുകള്‍ ഇവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മരിച്ച അൽ അമീനും അൻവറും ബന്ധുക്കളാണ്. അമീനിന്റെ സഹോദരി ഭർത്താവാണ് അൻവർ. കുടുംബത്തോടൊപ്പം ബീച്ചിൽ എത്തിയപ്പോഴായിരുന്നു അപകടം. പ്രവാസിയായ അൻവർ ബക്രീദിന്റെ അവധിക്ക് നാട്ടിലെത്തിയതാണ്.