തൃശൂര്‍ : കൊടുങ്ങല്ലൂരിലെ കാഞ്ഞിരപ്പുഴയില്‍ മണല്‍ വാരുന്നതിനിടെ വഞ്ചി മറഞ്ഞ് രണ്ട് പേരെ കാണാതായി. ഓട്ടറാട്ട് പ്രദീവ്, പാലയ്ക്കപറന്പില് സന്തോഷ് എന്നിവരെയാണ് കാണാതായത്. പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ തുടരുകയാണ്.
വെള്ളിയാഴ്ച അര്‍ധരാത്രിയിലാണ് സംഭവം. നാല് പേര് സഞ്ചരിച്ച വഞ്ചി ശക്തമായ കാറ്റിലും മഴയിലും മറിയുകയായിരുന്നു. വഞ്ചിയിലുണ്ടായിരുന്ന മറ്റ് രണ്ട് പേര് നീന്തി രക്ഷപ്പെട്ടു.