വയനാട്: വയനാട്ടില്‍ മാവോവാദി സംഘത്തിലെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നുപേര്‍ രക്ഷപെട്ടു. കബനീദളത്തില്‍ ഉള്‍പ്പെട്ട ചന്ദ്രുവും ഉണ്ണിമായയുമാണ് കസ്റ്റഡയിലായതെന്നാണ് സൂചന. ഏറ്റമുട്ടലില്‍ വെടിയേറ്റയാള്‍ ചികിത്സ തേടാന്‍ സാധ്യതയുള്ളതിനാല്‍ കണ്ണൂര്‍- വയനാട് അതിര്‍ത്തികളിലെ ആശുപത്രികളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി.
ഇന്നലെ രാത്രി പേര്യ ചപ്പാരം കോളനിയിലെ അനീഷിന്റെ വീട്ടില്‍വച്ചാണ് മാവോവാദികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടിത്. മൂന്ന് സ്ത്രീകളും ഒരു പുരുഷനും അടങ്ങുന്ന സംഘം ഭക്ഷണസാധനം വാങ്ങാനും മൊബൈല്‍ഫോണ്‍ ചാര്‍ജ് ചെയ്യാനുമായി അനീഷിന്റെ വീട്ടില്‍ എത്തിയപ്പോൾ സംഘത്തെ തണ്ടര്‍ബോള്‍ട്ടും പൊലീസും വളയുകയായിരുന്നു. വെടിവെപ്പിനിടെ മൂന്നുപേര്‍ ഉള്‍വനത്തിലേക്ക് രക്ഷപ്പെട്ടു. സംഘത്തിൽ നിന്ന് രണ്ട് എകെ 47 തോക്കുകളും ഒരു എസ്എല്‍ആറും പിടിച്ചെടുത്തെന്നും തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. വെടിവയ്പ്പിന്റെ പശ്ചാത്തലത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പുചെയ്യുകയാണ്. മാവോവാദികള്‍ക്ക് സഹായമെത്തിക്കുന്ന തമിഴുനാട്ടുകാരനായ തമ്പിയെന്ന അനീഷിനെ കോഴിക്കോട് റൂറല്‍ പോലീസ് ഇന്നലെ പിടികൂടിയിരുന്നു.