ഇംഫാൽ: മണിപ്പൂരില്‍ സഹോദരിമാരെ പീഡിപ്പിച്ചു കൊന്നതായി റിപ്പോര്‍ട്ട്. ഇംഫാലിലെ കാര്‍വാഷ് സെന്ററിലെ ജീവനക്കാരാണ് കൊല്ലപ്പെട്ടത്. കുക്കി വിഭാഗത്തിലുള്ളവരായിരുന്നു ഇവർ. ജനക്കൂട്ടത്തില്‍ സ്ത്രീകളും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
മേയ് നാലിന് നടന്ന സംഭവത്തിൽ ഇതുവരെ അറസ്റ്റുണ്ടായിട്ടില്ല. ജനക്കൂട്ടത്തിൽ സ്ത്രീകളും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മെയ്തേയ് വിഭാഗക്കാരാണ് ആക്രമണം നടത്തിയതെന്ന് ഇവരുടെ ബന്ധുക്കൾ ആരോപിക്കുന്നു.21, 24 വയസുള്ളവരാണ് കൊല്ലപ്പെട്ടത്. ഇവർ കഴിഞ്ഞ വാടക വീട്ടിലേക്ക് ആൾക്കൂട്ടം ഇരച്ചു കയറുകയും പീഡിപ്പിക്കുകയുമായിരുന്നു. തുടർന്ന് കൊല്ലുകയും ചെയ്തു. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്ന് യുവതികളുടെ പിതാവ് ആരോപിക്കുന്നു.