തിരുവനന്തപുരം: രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കുത്തേറ്റു. തിരുവനന്തപുരത്ത് കാട്ടാക്കടയിൽ ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. സജിൻ, ശ്രീജിത്ത് എന്നിവർക്കാണ് കുത്തേറ്റത്.ഇരുവരുടെയും നെഞ്ചിലാണ് കുത്തേറ്റത്. കുടുംബ പ്രശ്നം പരിഹരിക്കാനെത്തിയപ്പോളാണ് ഇരുവർക്കും കുത്തേറ്റത്. സംഭവത്തിൽ പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.