തൃശൂര്‍: ഗുരുവായൂരിലെ ലോഡ്ജില്‍ രണ്ടു കുട്ടികള്‍ മരിച്ചനിലയില്‍. 14 ഉം എട്ടും വയസുള്ള കുട്ടികളെയാണ് ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ കുട്ടികളുടെ അച്ഛനെ ആശുപത്രിയിലേക്ക് മാറ്റി. മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതാകാമെന്നാണ് പൊലീസ് പറയുന്നത്.
ഇന്നലെ രാത്രി പത്തരയോടെയാണ് ഇവര്‍ ലോഡ്ജില്‍ മുറിയെടുത്തത്. കുട്ടികളില്‍ ഒരാളെ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്. തിരിച്ചറിയല്‍ രേഖ അനുസരിച്ച് ഇവര്‍ സുല്‍ത്താന്‍ ബത്തേരി സ്വദേശികളാണെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കേണ്ടതുണ്ട്. ഗുരുവായൂര്‍ എസിപിയുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണം വ്യക്തമല്ല. കൈ ഞരമ്പ് മുറിച്ച നിലയിലാണ് പിതാവിനെ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായ പിതാവിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്.