ഭോപ്പാൽ : മധ്യപ്രദേശിലെ സെഹോറിൽ 300 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരിയെ രക്ഷിക്കാനുള്ള ശ്രമം വിഫലമാണ്. കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കാൻ സാധിച്ചില്ല. 55 മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനം നടത്തിയെങ്കിലും പുറത്തെടുക്കുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു. രണ്ട് ദിവസം മുൻപാണ് കുഞ്ഞ് കുഴൽക്കിണറിൽ വീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. രണ്ടര വയസുള്ള സൃഷ്ടി കുശ്വാഹയാണ് മരിച്ചത്. സൈന്യവും ദേശീയ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എന്നിവയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ഇന്ന് വൈകീട്ടോടെയാണ് കുട്ടിയെ പുറത്തെടുത്തത്. ഗുജറാത്തിൽ നിന്നു റോബോട്ടിക്ക് വിദഗ്ധർ ഉൾപ്പെടെ പ്രത്യേക സംഘവും രക്ഷാപ്രവർത്തനത്തിന് എത്തിയിരുന്നു. റോബോർട്ടിനെ കുഴൽക്കിണറിലേക്ക് ഇറങ്ങി സ്ഥിതിഗതികൾ നിരീക്ഷിച്ചിരുന്നു. കുട്ടിക്ക് പൈപ്പിലൂടെ ഓക്സിജൻ നൽകി ജീവൻ നിലനിർത്താനുള്ള ശ്രമങ്ങളും നടന്നു. എന്നാൽ കുട്ടിയെ രക്ഷിക്കാൻ സാധിച്ചില്ല. ശ്രമിക്കുകയും ചെയ്തിരുന്നു.
മധ്യപ്രദേശിലെ സെഹോറിൽ മുഗോളി ഗ്രമാത്തിലെ പാടത്തിന് സമീപത്ത് കളിക്കുന്നതിനിടെയാണ് ചെവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കുട്ടി കുഴൽക്കിണറിൽ വീണത്. . 300 അടി താഴ്ചയാണ് കിണറിനുള്ളത്. കുട്ടി 40 അടി താഴ്ചയിലാണ് ആദ്യം കുടുങ്ങിയത്. രക്ഷാപ്രവർത്തനത്തിനിടെ 100 അടി താഴ്ചയിലേക്ക് കുട്ടി വീണ്ടും പതിച്ചു.