കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ചുമതല സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എംഎല്‍എയുമായ ടിവി രാജേഷിന്. എംവി ജയരാജന് ലോക്സഭാ സ്ഥാനാര്‍ഥിയായ സാഹചര്യത്തിലാണ് മാറ്റം. ഇന്നു ചേര്‍ന്ന പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങളാണ് ടിവി രാജേഷിനു ചുമതല നല്കാന് തീരുമാനിച്ചത്. താല്‍ക്കാലിക ചുമതലാണ് രാജേഷിനു നല്‍കിയിട്ടുള്ളത്.