തിരുവനന്തപുരം: മൃഗശാല ജീവനക്കാരെ ആഴ്ചകളോളം വട്ടംകറക്കിയ ഹനുമാൻ കുരങ്ങ് ഒടുവിൽ കൂട്ടിലായി. മരത്തിൽനിന്ന് മരത്തിലേക്ക് ചാടി പിടികൊടുക്കാതെ ഒളിവിൽ കഴിഞ്ഞ കക്ഷി ഒടുവിൽ ശുചിമുറിയിലാണ് അകപ്പെട്ടത്.
തിരുവനന്തപുരത്തെ ജര്‍മന്‍ സാസ്കാരിക കേന്ദ്രത്തിലെ ശുചിമുറിയില്‍ കയറിയ “വാനരിയെ’ മൃഗശാല ജീവനക്കാരെത്തി പിടികൂടുകയായിരുന്നു. ജൂണ്‍ പതിനാറിനാണ് മൃഗശാലയില്‍ നിന്ന് കുരങ്ങ് ചാടിപ്പോയത്. രണ്ടാഴ്ച്ചയായി ഇതിനെ പിടിക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയായിരുന്നു.മൂന്ന് വയസുള്ള പെൺകുരങ്ങിനെ തിരുപ്പതി സുവോളജിക്കൽ പാർക്കിൽനിന്നാണ് കൊണ്ടുവന്നത്. മൃഗശാലയിൽ തുറന്നുവിടാനുള്ള ശ്രമത്തിനിടെ ചാടിപ്പോകുകയായിരുന്നു.