തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ട്രഷറി ഇടപാടുകൾക്ക് നിയന്ത്രണം. മുൻകൂർ അനുമതിയില്ലാതെ പിൻവലിക്കാവുന്ന തുകയുടെ പരിധി ഒരു ലക്ഷമാക്കി മാറ്റി. ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾക്ക് ടോക്കൺ അനുവദിക്കും. ഇലക്ട്രോണിക് ടോക്കൺ സംവിധാനമാണ് ഇതിനായി ഏർപ്പെടുത്തിയിരിക്കുന്നത്.
സർക്കാരിന്റെ മുൻഗണന അനുസരിച്ചായിരിക്കും ഒരു ലക്ഷത്തിന് മുകളിലുള്ള തുക മാറി നൽകുക. ഒരു ലക്ഷം വരെയുള്ള ബില്ലുകൾ അപ്പപ്പോൾ അനുവദിക്കും. നേരത്തെ മുൻകൂർ അനുമതിയില്ലാതെ പിൻവലിക്കാവുന്ന തുകയുടെ പരിധി അഞ്ച് ലക്ഷമായിരുന്നു. ഓഗസ്റ്റിലാണ് പിൻവലിക്കൽ തുകയുടെ പരിധി അഞ്ച് ലക്ഷമാക്കിയത്. ഗുരുതരമായ സാന്പത്തിക പ്രതിസന്ധിയാണ് ഇപ്പോഴത്തെ നിയന്ത്രണത്തിന് കാരണം. അതേസമയം ഓക്ടോബർ 15 വരെയുള്ള ബില്ലുകൾ പരിധിയില്ലാതെ പാസാക്കിയുണ്ടെന്നാണ് ട്രഷറിയുടെ വിശദീകരണം.