തിരുവനന്തപുരം : ന്യൂഡൽഹിയിലെ കെ.ജി. മാർഗിലെ ട്രാവൻകൂർ ഹൗസ് എന്നറിയപ്പെടുന്ന 14 ഏക്കർ സ്ഥലത്തിന്റെ പൂർണ ഉടമസ്ഥത തങ്ങൾക്കാണെന്നു തിരുവിതാംകൂർ രാജകുടുംബം. സംസ്ഥാന സർക്കാർ ട്രാവൻകൂർ ഹൗസ് പുതുക്കിപ്പണിത് വെള്ളിയാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കേയാണു രാജകുടുംബം രംഗത്തെത്തിയിരിക്കുന്നത്. സർക്കാർ ഇപ്പോൾ നടത്തിവരുന്ന നിർമാണം ഉൾപ്പെടെയുള്ള നടപടികൾ നിർത്തിവയ്ക്കാൻ മുഖ്യമന്ത്രിതന്നെ ഇടപെടണമെന്നും രാജകുടുംബം വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.